2009, നവംബർ 20, വെള്ളിയാഴ്‌ച

കൊള്ളാം.. നന്നായിട്ടുണ്ട്..

ഡയറക്ടര്‍ പറയുന്ന situation അനുസരിച്ചല്ലേ ONV വരികള്‍ എഴുതിയത്... പിന്നെ ഇളയരാജക്ക് എന്താണാവോ പറയുന്ന കാര്യങ്ങള്‍ ഒന്നും എന്താ നേരത്തെ തോന്നാഞ്ഞത്?

2009, ഒക്‌ടോബർ 30, വെള്ളിയാഴ്‌ച

കേരള കഫെ.

പത്തു സംവിധായകര്‍ രഞ്ജിത് എന്ന മറ്റൊരു സംവിധായകന്റെ കീഴില്‍.... അതായിരുന്നു ഈ ചിത്രം കാണാനുള്ള പ്രേരണ. ഈ ചിത്രം പുറത്തിറങ്ങുന്നതിനു മുന്പ് പല സംശയങ്ങളും ഉണ്ടായിരുന്നു.. ഇത് പത്തു ചിത്രങ്ങള്‍ ആണോ, ഈ പത്തു ചിത്രങ്ങള്‍ തമ്മില്‍ എന്തെങ്ങിലും ബന്ധം ഉണ്ടോ? അല്ലെങ്ങില്‍ പത്തു ഹ്രസ്വ ചിത്രങ്ങള്‍ പോലെ യാതൊരു ബന്ധവും ഇല്ലാത്ത ചിത്രങ്ങള്‍ ആണോ.. എന്നിങ്ങനെ പല സംശയങ്ങളും ഉണ്ടായിരുന്നു..
ഏതായാലും ചിത്രത്തിന്റെ ആദ്യം സത്യന്‍ അന്തിക്കാട്‌ നമുക്കു തരുന്ന രത്നചുരുക്കത്തില്‍ നിന്നുതന്നെ, ചിത്രം എന്താണ് എന്ന് മനസിലാക്കാന്‍ സാധിച്ചു.

കേരള കഫെ എന്നത് പത്തു സംവിധായകര്‍ ചെയ്ത പത്തു കഥകള്‍ ആണ്. ഈ പത്തു കഥ കള്‍ക്കും വേണമെങ്ങില്‍ ഒരു പൊതു സ്വഭാവം കാണാം എന്നല്ലാതെ മറ്റു ബന്ധങ്ങള്‍ ഒന്നും തന്നെ ഇല്ല. ക്ലൈമാക്സ്‌-ഇല്‍ എല്ലാ ചിത്രങ്ങളും ചേര്ന്നു മറ്റൊരു ക്ലൈമാക്സ്‌... അങ്ങനെ ഒന്നും തന്നെ ഇല്ല.... പത്തു ചെറുകഥകള്‍ ഒരു പുസ്തക രൂപത്തില്‍.... അതാണ് കേരള കഫെ.
ഈ കഫെയുടെ നിര്‍മാണ / സംവിധാന മേല്‍നോട്ടം നടത്തിയിരിക്കുന്നത് രഞ്ജിത് ആണ്.

കേരള കഫെ.
ഒരു റെയില്‍വേ കാന്റീന്‍ ആണ് ഈ ചിത്രത്തിന് വേദിയാകുന്നത്. ചിത്രത്തിലെ പല കഥാപാത്രങ്ങളും ഈ കഫെയില്‍ വരുന്നു... നമ്മളുമായി എന്തൊക്കെയോ സംവദിക്കുന്നു... ചില കഥാപാത്രങ്ങളെ നമ്മളില്‍ തന്നെ ഉപേക്ഷിച്ചു അവര്‍ യാത്രയാകുന്നു... പക്ഷെ എല്ലാ ചിത്രത്തിലെ കഥാപാത്രങ്ങള്‍ക്കും ഈ കേഫെയുമായി ബന്ധം ഉണ്ടോ എന്ന് ചോദിച്ചാല്‍... എല്ലാ എന്ന് പറയേണ്ടിവരും. അത് ഒരു മൈനസ് ആയി തോന്നി. ചില കഥാപാത്രങ്ങളെ നിര്‍ബന്ധിച്ചു കഫെയില്‍ കൊണ്ടുവന്ന പോലെ...
എല്ലാ കഥകളും start ചെയ്യുമ്പോളും end ചെയ്യുമ്പോളും കഥകളുടെ പേരു സ്ക്രീനില്‍ കാണിക്കുന്നുണ്ട്. പക്ഷെ ആരാണ് സംവിധായകന്‍, പിന്നണിയില്‍ ആരൊക്കെ എന്നൊന്നും അപ്പോള്‍ പ്രേക്ഷകരുമായി പങ്കുവൈക്കുന്നില്ല. അതുകൊണ്ട് നമുക്കു മുന്‍വിധികള്‍ ഒന്നും തന്നെ ഇല്ലാതെ കണ്ടുതീര്‍ക്കാം. പിന്നണിയില്‍ പ്രവര്‍ത്തിച്ചവരുടെ വിവരങ്ങള്‍ അവസാനം "കഥയമമ.. കഥയമമ.." (Lyrics : Rafeeq Ahammed, Music : Bijibal) എന്ന മനോഹര ഗാനത്തോട്‌ കൂടി സ്ക്രീനില്‍ തെളിയുന്നുണ്ട്.

ചിത്രങ്ങളെകുറിച്ച്
1. നൊസ്റ്റാള്‍ജിയ (4/10)
Director : M. PadmaKumar.
Cast : Dileep, Navya Nair, Babu Namboothiri, Suresh Krishna, Sudheesh, Anil Etc.
വിദേശത്തായിരിക്കുമ്പോള്‍ നാടിനെ കുറിച്ചു ഓര്ത്തു വിഷമിക്കുന്ന, നാടിന്റെ അവസ്ഥകളില്‍ പരിതപിക്കുന്ന കഥാപാത്രത്തെ ആണ് ദിലീപ് അവതരിപ്പിക്കുന്നത്.. എന്നാല്‍ നാട്ടില്‍ വരുമ്പോള്‍ ഈ നാട് ഒരിക്കലും നന്നാവില്ല.. അങ്ങനെ എല്ലാം കുറ്റങ്ങള്‍ മാത്രം... പണം ഉള്ളവന്റെയും ഇല്ലത്തവന്റെയും അവസ്ഥയാണ് ഈ ചിത്രം.
(കോമഡി ഇല്ലാത്ത Dialogue presentation ന്റൈ കാര്യത്തില്‍ ദിലീപ് പുറകില്‍ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു.. വളരെ ചെറിയ സംഭാഷണങ്ങള്‍ പോലും കടിച്ചാല്‍ പൊട്ടാത്ത രീതിയില്‍ ആണ് ദിലീപ് present ചെയ്തിരിക്കുന്നത്. )
വലിയ ഒരു മേന്മ അവകാശപെടാന്‍ ഇല്ലാത്ത ചിത്രം.

2. ഐലാന്‍ഡ്‌ എക്സ്പ്രസ്സ്(3/10)
Director : Shankar Raamakrishnan.
Cast : PrithyRaj, Jayasoorya, Maniyanpilla Raju, Rahman, Sukumaari..Etc.
പെരുമണ്‍ ദുരന്തത്തില്‍ മരിച്ചവരുടെ ആത്മാവിന് നിത്യശാന്തി നേരാന്‍ അന്നേ ദിവസം ട്രെയിനില്‍ ഉണ്ടായിരുന്നവര്‍ തീരുമാനിക്കുന്നു.. അവര്‍ ഒത്തുകൂടുന്നു...
ഡയറക്ടര്‍ ഇതുതന്നെ ആണ് ഉദ്ദേശിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. കാരണം കഥ അനാവശ്യമായി വലിച്ചു നീട്ടിയ പോലെ തോന്നി...
Technical ആയി മികച്ചുനില്‍ക്കുന്നു എങ്ങിലും plot അത്ര മികച്ചതായി തോന്നിയില്ല...

3. ലളിതം ഹിരണ്മയം (4/10)
Director : Shaji Kailas.
cast : Suresh Gopi, Jyothirmayi, DhanyaMeri, Jayan..
പണ്ടു മുതലേ കേട്ടിട്ടുള്ള കഥ.... വിവാഹിതനായ നായകന് മറ്റൊരു പെണ്‍കുട്ടിയോട് തോന്നുന്ന ഇഷ്ടം... ഇത് ഷാജി കൈലാസ്‌ ആണ് ഡയറക്റ്റ് ചെയ്തത് എന്ന് കേട്ടപ്പോള്‍ വിശ്വസിക്കാന്‍ പറ്റിയില്ല... കാരണം സ്ഥിരം ശൈലിയില്‍ നിന്നും മാറി എന്നല്ലാതെ മറ്റൊന്നും ഈ ഷാജി ചിത്രത്തില്‍ ഇല്ല.. ധന്യ മേരി Dialogue present ചെയ്യുന്നത് ഒട്ടും proper ആയി തോന്നിയില്ല...

4. മൃത്യുഞ്ജയം(4.5/10)
Director : Uday Ananthan
Cast : Thilakan, Shanu, Rima Kallingal, Meera Nandan, Anoop Menon Etc.
ഈ ചിത്രത്തെ എങ്ങനെ കേരള കഫെയുമായി കൂട്ടിമുട്ടിക്കും എന്ന് ചോദിച്ചാല്‍ കഥയില്‍ ചോദ്യം ഇല്ല... അത്രതന്നെ... കൂട്ടത്തില്‍ വിട്ടുമാറി സഞ്ചരിക്കുന്ന ഒരു ചിത്രം ഇതാണ്... ഹൊറര്‍ ആണ് പ്രമേയം. പേടിപ്പിക്കുന്നു എന്നതില്‍ കവിഞ്ഞു മറ്റൊന്നും പ്രമേയപരമായി ഈ ചിത്രം നല്‍കുന്നില്ല... എന്നാല്‍.. മേക്ക്‌-അപ്പും കാമറയും ഈ ചിത്രത്തെ മറക്കാനാവാത്ത ഒരു തലത്തിലേക്ക് ഉയര്‍ത്തുന്നു... ഈ കഥയുടെ അവസാനം പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്യുന്നുണ്ട്..

ഇതുവരെ കുറ്റങ്ങളും കുറവുകളും തോന്നാവുന്ന ചിത്രങ്ങള്‍ ആയിരുന്നു എങ്ങിലും.... ഇനിയുള്ള ചിത്രങ്ങള്‍, കഴിഞ്ഞ ചിത്രങ്ങള്‍ ഉണ്ടാക്കിയ negative mark മാറ്റിക്കളഞ്ഞു..

5. ഹാപ്പി ജേര്‍ണി(7/10)
Director : Anjali Menon
Cast : Jagathy Sreekumar, Nithya Menon, Mukundan, Bindhu Panickar(Voice).
ബസില്‍ രാത്രി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന ഒരു പെണ്‍കുട്ടി.. അവളുടെ അടുത്ത് ഒട്ടിക്കൂടുന്ന ഒരു മധ്യ വയസ്കന്‍... ഒരു നല്ല പ്രമേയം... സ്വാഭാവിക സംഭാഷണങ്ങള്‍.... ഇതാണ് ഹാപ്പി ജേര്‍ണി. മികച്ച ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മുന്‍നിരയില്‍ നിര്‍ത്താവുന്ന ചിത്രം. ജഗതി ശ്രീകുമാര്‍ നു മാത്രം ചെയ്യാവുന്ന വേഷം...

6. അവിരാമം(7/10)
Director : B Unnikrishnan
Cast : Sidhiq, Swetha Menon Etc..
സാമ്പത്തിക പ്രതിസന്ധിമൂലം കമ്പനി നഷ്ടത്തിലായപ്പോള്‍ ഇനിഎന്ത്..... ഇതാണ് സിദ്ധിക്ക്‌ അവതരിപ്പിക്കുന്ന കഥാപാത്രം... ഭാര്യയായി ശ്വേത മേനോന്‍. കഥയുടെ അവസാനമുള്ള ഷോട്ട് വളരെ മികച്ചതായി.. കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങള്‍ വളരെ മികച്ച നിലയില്‍ അവതരിപ്പിക്കാനും അത് പ്രേക്ഷകരില്‍ എത്തിക്കാനും സിദ്ധിക്ക്‌ നു സാധിച്ചു....

7. ഓഫ്‌ സീസണ്‍ (4/10)
Director : Syama Prasad
Cast : Suraj Venjaramood.
ശ്യാമ പ്രസാദ്‌ ന്റൈ കോമഡി ഫിലിം എന്നതില്‍ കവിഞ്ഞു മറ്റൊരു പ്രത്യേകതയും ഈ ചിത്രത്തിനില്ല.. മാനസമൈനെ വരൂ എന്ന ഗാനത്തിന്റെ remix വളരെ രസകരമായി തോന്നി.

8. ബ്രിഡ്ജ് (9/10)
Director : Anwar Rasheed
Cast : ShanthaDevi, Salim Kumar, Kalpana etc.
Kerala Cafe ഇലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ബ്രിഡ്ജ്..
രണ്ടു കഥകളെ സമന്വയിപിച്ചാണ് ഈ ചിത്രം മുന്‍പോട്ടു പോകുന്നത്. രണ്ടു കഥകളിലെയും സമാനതകള്‍ ചിത്രം പറയാതെ തന്നെ പ്രേക്ഷകരില്‍ എത്തിക്കാന്‍ അന്‍വര്‍ റഷീദ് നും തിരകഥ ഒരുക്കിയ ഉണ്ണി ക്കും കഴിഞ്ഞു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. സുരേഷ് രാജന്‍ ന്റൈ camara work കുറച്ചൊന്നുമല്ല ചിത്രത്തെ സഹായിച്ചത്.. climax ലെ scene ആരുടേയും കണ്ണ് നനയിപ്പിക്കും.... പലതും നമ്മള്‍ ഓര്‍ത്തുപോകും... (കഥയുടെ പിരിമുറുക്കം കളയണ്ട എന്നത് കൊണ്ടാണ് അങ്ങെനെ എഴുതിയത്.) ഈ ചിത്രത്തിലെ വേലക്കാരിയുടെ റോള്‍ ചെയ്ത സ്ത്രീ ആരെയും അമ്പരപ്പിക്കും.. dialogue presentation ന്റൈ കാര്യത്തിലും expression ന്റൈ കാര്യത്തിലും പുതിയ തലമുറയിലെ നടികള്‍ക്ക് അവര്‍ ഒരു മോഡല്‍ ആയിരിക്കട്ടെ....

9. മകള്‍ (8/10)
Director : Revathy
Cast : Sona Nair, Sreenath, Augustine Etc..
ബ്രിഡ്ജ് മനസിന് നല്കിയ മുറിപ്പാടുകള്‍ ഉണങ്ങും മുന്പേ മറ്റൊന്ന് കൂടി.... നമുക്കു ചുറ്റും ഇതെല്ലാം നടക്കുന്നു എന്നാണു ഈ രണ്ടു ചിത്രങ്ങളും കാണിച്ചു തരുന്നത്....
കുട്ടികളെ വാങ്ങുകയും വില്‍ക്കുകയും ചെയുന്ന ഇന്നത്തെ സമൂഹത്തിലേക്കാണ്‌ ഈ ചിത്രം വഴികാട്ടുന്നത്... വളരെ മികച്ചത്...

10. പുറംകാഴ്ചകള്‍ (9/10)
Director : LalJose
Cast : Mammootty, Sreenivasan, Manikandan etc..
ശ്രീരാമന്റെ പുറംകാഴ്ചകള്‍ എന്ന ചെറുകഥ ആണ് ഇതിന് അവലംബം.. അതിന് വളരെ മികച്ച തിരകഥ ഒരുക്കുവാനും അത് പ്രേക്ഷകരില്‍ എത്തിക്കാനും ലാല്‍ ജോസ് നു കഴിഞ്ഞിരിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ വിജയം. മറ്റെവിടെയോക്കെയോ ചുറ്റിത്തിരിഞ്ഞു പ്രേക്ഷകര്‍ ഒടുവില്‍ വന്നെത്തുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു അവസ്ഥയില്‍ ആണ്. ആ അവസ്ഥകള്‍ സംവദിക്കാന്‍ ഇതിലും മികച്ച നടന്മാര്‍ ഉണ്ടോ എന്നത് സംശയം ആണ്.. ഒരു ബസ്‌ യാത്ര ആണ് ഈ ചിത്രത്തെ മുന്‍പോട്ടു കൊണ്ടുപോകുന്നത്.

ഈ കഥക്കും ശേഷം... ചിലരൊക്കെ കേരള കഫെ ഇല്‍ ഉണ്ട്... ട്രെയിന്‍ വരുന്നു... അവര്‍ എല്ലാം പിരിയുന്നു... (അതില്‍ ഒരു അസ്വാഭാവികത തോന്നി..എങ്ങിലും....)
അതിന് ശേഷം ആണ് കഥകള്‍ സംവിധാനം ചെയ്തവരെ കുറിച്ചു കാണിക്കുന്നത്...
ഓരോ ചിത്രത്തിനും ഉള്ള കൈയ്യടികള്‍ ഈ ചിത്രത്തിന്റെ വ്യത്യസ്തത പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടിരിക്കുന്നു എന്നതിന്റെ തെളിവാണ്...

തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഒരു ചിത്രം ആണ് കേരള കഫെ..
thankz renjith & frndz.... 4 this kerala cafe....